Saturday, October 22, 2011

മലയാള ഗാനശേഖരം.

1. മാനസദേവീ നിന്‍ രൂപമോ

ചിത്രം : ധ്രുവസംഗമം -ഗാന രചന : സത്യന്‍ അന്തിക്കാട്‌ - സംഗീതം : രവീന്ദ്രന്‍

മാനസദേവീ നിന്‍ രൂപമോ
യാമിനീ രാഗമാലികയോ
ആത്മാവിലേകാന്തമോഹങ്ങള്‍
തീര്‍ക്കുന്ന താരകയോ...

(മാനസ...)

താഴ്‌വര നീര്‍ത്തിയ തേന്‍‌മലര്‍ശയ്യയില്‍
ആദ്യസമാഗമ ദാഹവുമായ്
ആരോമല്‍പ്പൂവേ നിന്‍ കാലൊച്ച കേള്‍ക്കാനായ്
ആരാരും കാണാതെ ഞാന്‍ വന്നു - പോരൂ നീ

(മാനസ...)

നീലിമ ചാര്‍ത്തിയ നീള്‍മിഴിക്കോണിലെ
രാഗമായ് ഓമലേ ഞാനലിയാം
ആനന്ദം തേടും നിന്‍ ചെഞ്ചുണ്ടില്‍ പ്രേമത്തിന്‍
കാവ്യങ്ങള്‍ നല്‍കാനായ് ഞാന്‍ വന്നു - പോരൂ നീ

(മാനസ...)


2. താരകേ ...മിഴിയിതളില്‍ കണ്ണീരുമായി

ഗാന രചന : സത്യന്‍ അന്തിക്കാട്‌ - സംഗീതം : രവീന്ദ്രന്‍ - ചിത്രം: ചൂള

താരകേ ...മിഴിയിതളില്‍ കണ്ണീരുമായി
താഴെ ...തിരയുവതാരെ നീ
ഏതോ കിനാവിന്‍റെ ഏകാന്ത തീരത്തില്‍
പൊലിഞ്ഞുവോ നിന്‍ പുഞ്ചിരി

അജ്ഞാതമേതോ രാഗം നിന്‍ നെഞ്ചിലുണരാരുണ്ടോ
മോഹങ്ങളിന്നും നിന്നെ പുല്കുമോ
മനസിന്‍റെ മായാവാതില്‍ തുറന്നീടും നൊമ്പരതാല്‍
നീ രാഗ പൂജ ചെയ്യുമോ (താരകേ )

നോവുന്ന സ്വപ്‌നങ്ങള്‍ തന്‍ ചിതയില്‍ നീ എരിയാരുണ്ടോ
കണ്ണീരിലൂടെ ചിരി തൂകുമോ
തമസ്സിന്‍റെ മേടയ്ക്കുള്ളില്‍ വിതുമ്പുന്നോരോര്‍മ്മപോലെ
എന്നും തപം ചെയ്യുമോ (താരകേ )

3. രാജീവം വിടരും നിന്മിഴികള്‍

ചിത്രം : ബെല്‍റ്റ്‌ മത്തായി - ഗാന രചന : പൂവച്ചല്‍ ഖാദര്‍ - സംഗീതം :രവീന്ദ്രന്‍

രാജീവം വിടരും നിന്‍ മിഴികള്‍...
കാശ്മീരം ഉതിരും നിന്‍ ചൊടികള്‍... (രാജീവം..)
എന്നില്‍ പൂക്കുമ്പോള്‍...
ഹൃദയമയി നീ കേള്‍ക്കാനായ്
പ്രണയ പദം ഞാന്‍ പാടുന്നു.. (ഹൃദയമായി...)
ഒരു സ്വരമായ് ഒരു ലയമായ്
അരികില്‍ വരാന്‍ അനുമതി നീ അരുളൂ (രാജീവം...)

പനിനീര്‍ സൂനം കവിളില്‍ പേറും ശാരോണിന്‍
കവികള്‍ വാഴ്ത്തി കുളിരില്‍ മൂളും ശാരോണിന്‍ (പനിനീര്‍..)
അഴകല്ലേ നീ എന്‍ ഉയിരല്ലേ നീ (അഴകല്ലേ..)
നിന്‍ മൗനം മാറ്റാന്‍ എന്നില്‍ നിന്നൊരു ഗാനം... (രാജീവം ....)

പല നാള്‍ നിന്റെ വരവും നോക്കി ഞാന്‍ നിന്നൂ...
കളികള്‍ ചൊല്ലി മധുരം കോരി ഞാന്‍ തന്നൂ... (പലനാള്‍ ...)
അറിയില്ലേ നീ ഒന്നലിയില്ലേ നീ.. (അറിയില്ലേ...)
നിന്‍ രൂപം മേവും നെഞ്ചിന്‍ നാദം കേള്‍ക്കൂ.. (രാജീവം ...)


4. രാവില്‍ രാഗ നിലാവില്‍ :

ചിത്രം : മഴനിലാവ് - ഗാന രചന : പൂവച്ചല്‍ ഖാദര്‍ - സംഗീതം :രവീന്ദ്രന്‍

രാവില്‍ രാഗനിലാവില്‍
എന്‍ ആത്മനാഥന്‍ വന്നെങ്കില്‍
പൂക്കള്‍ തേനല്ലിപ്പൂക്കള്‍
ഇന്നെന്റെ ദേവന്‍ തന്നെങ്കില്‍
രാവില്‍ ഉത്രാടരാവില്‍

വെയിലിന്‍ കളഭം അണിയും
വനിയില്‍ നിന്നും മലരും നുള്ളി
വിടരും നിനവിന്‍ പടവുകളേറുമ്പോള്‍
കളമെഴുതീടുമ്പോള്‍
വിരലുകള്‍ ചേരുമ്പോള്‍

മിഴിയില്‍ മിഴികള്‍ പകരും
തെളിവില്‍ നിന്നും പുളകം ചൂടി
കരളിന്‍ നടുവില്‍ കതിരുകളോടുമ്പോള്‍
കുളിരുകള്‍ ചൂടുമ്പോള്‍
കവിളുകള്‍ ചേരുമ്പോള്‍

5. ഋതുമതിയായ്‌ തെളിമാനം


ഋതുമതിയായ്‌ തെളിമാനം സുമവതിയായ്‌ നദിയോരം
ഹൃദയമയീ നിന്‍ നാണം കണിമലരായ്‌ നിന്‍ രൂപം
ഋതുമതിയായ്‌ ... തെളിമാനം ..
സുമവതിയായ്‌ നദിയോരം

മംഗല്യ മന്ത്രങ്ങള്‍ മൂളുന്നു ഈണത്തില്‍ കുരുവികള്‍ എവിടെയും
മാലേയ ഗന്ധങ്ങള്‍ മായാതെ മേവുന്ന മധുവിധു ലഹരിയില്‍
മഞ്ഞില്‍ മുങ്ങി തമ്മില്‍ മൂടും നേരം ഞാന്‍ കാണുന്നു
ഈ അലരുകള്‍ നിന്‍ ചിരിയിലും ഈ അഴകുകള്‍ നിന്‍ തനുവിലും
ഋതുമതിയായ്‌ തെളിമാനം സുമവതിയായ്‌ നദിയോരം

ചാരത്തു വന്നാലൊ കൂടുന്നോരാലസ്യം ഇടയുമീ മിഴികളില്‍
നെഞ്ചോടു ചേര്‍ത്താലും തീരാത്തോരാവേശം ഇളകുമെന്‍ സിരകളില്‍
പൊന്നില്‍ മുങ്ങി മുന്നില്‍ നില്‍ക്കും രാഗാര്‍ദ്രേ എന്‍ കണ്ണില്‍
നീ നിറകുടം നീ നിറലയം നീ സുമശരം നീ മധുകണം (ഋതുമതിയായ്‌..)